ഡല്‍ഹി: കർഷക സമരസ്ഥലത്ത് സിംഘു അതിര്‍ത്തിയില്‍ കോഴി കച്ചവടക്കാരനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. യുവാവിനെ ആക്രമിച്ച നിഹാംഗായ കര്‍ണാല്‍ സ്വദേശി നവീനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ റിമാന്‍ഡ് ചെയ്തു. ബീഹാർ സ്വദേശിയായ കച്ചവടക്കാരനായ മനോജ് പാസ്വാന് കോഴികളുമായി ഒരു വണ്ടിയില്‍ പോകുമ്പോള്‍ നവീന്‍ കോഴികളെ സൗജന്യമായി ആവശ്യപ്പെട്ടു.
കോഴികളെ മറ്റൊരു സ്ഥലത്ത് എത്തിക്കാനുള്ളതാണെന്നും എണ്ണം കുറഞ്ഞാല്‍ താന്‍ മോഷ്ടാവാകുമെന്നും പറഞ്ഞതോടെ യുവാവിനെ ഇയാൾ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വടിയെടുത്ത് മനോജ് പാസ്വാന്റെ കാല് അടിച്ചൊടിക്കുകയായിരുന്നു. എന്നാൽ ഇത് മറച്ചു വെച്ച് കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ബീഡി വലിച്ചെന്ന് ആരോപിച്ചാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് മനോജ് വ്യക്തമാക്കി.
Post Your Comments