വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. പുതിയ വാട്സ്ആപ്പ് സ്കാം ആണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയായി കൊണ്ടിരിക്കുന്നത്. സൈബർ സെക്യൂരിറ്റി കമ്പനിയായ ക്ലൗഡ്സെകിനെ ഉദ്ധരിച്ച് കൊണ്ട് ഗിസ്ചൈനയാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.
ഒറ്റ ഫോൺ കോളിലൂടെ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിന്റെ നിയന്ത്രണം പൂർണ്ണമായും ഹാക്കർമാരുടെ കൈകളിൽ ആകുന്നതാണ് പുതിയ തട്ടിപ്പ്. ആദ്യ പടിയായി പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഉപയോക്താക്കളെ വിളിക്കും. സംശയം തോന്നാത്ത വിധം സംസാരിച്ച ശേഷം മറ്റൊരു നമ്പറിലേക്ക് കോൾ ചെയ്യാൻ ആവശ്യപ്പെടും. ഹാക്കർ പറഞ്ഞ നമ്പർ ഡയൽ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ടിന്റെ നിയന്ത്രണം പൂർണ്ണമായും ഹാക്കർമാരുടെ കൈകളിൽ ആകും. കൂടാതെ, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ലോഗ് ഔട്ട് ആകുകയും ചെയ്യും.
Also Read: മെസിയെ കാത്തിരിക്കുന്നത് പുത്തൻ നേട്ടങ്ങൾ: പടയൊരുക്കി അർജന്റീന
പുതിയ സ്കാമിന്റെ പ്രധാന ലക്ഷ്യം പണം തട്ടുക എന്നതാണ്. വാട്ട്സ്ആപ്പ് അക്കൗണ്ട് ഹാക്കർമാരുടെ കൈകളിൽ എത്തിയാൽ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർക്ക് സന്ദേശങ്ങൾ അയച്ച് തട്ടിപ്പ് ആരംഭിക്കും. അതിനാൽ, പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് കോളുകളും എസ്എംഎസുകളും വാട്സ്ആപ്പ് കോളുകളും വന്നാൽ പരമാവധി അതിനോട് പ്രതികരിക്കാതിരിക്കുക.
Post Your Comments