രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള വ്യാജപ്രചാരണങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി 16 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇവയില്‍ ആറ് യൂട്യൂബ് ചാനലുകള്‍ പാകിസ്ഥാനില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഒരു ഫേസ്ബുക്ക് അക്കൗണ്ടിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2021ലെ ഐ.ടി നിയമങ്ങളുടെ 18-ാം ചട്ടം അനുസരിച്ച് ചാനലുകള്‍ പ്രക്ഷപണ മന്ത്രാലയത്തിന് വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും 18 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മൂന്ന് ആഴ്ചകള്‍ക്കുള്ളിലാണ് 16 യൂട്യൂബ് ചാനലുകളെ കൂടി നിരോധിച്ചിരിക്കുന്നത്. ഈ ചാനലുകള്‍ക്കെല്ലാം കൂടി 68 കോടിയിലധികം വ്യൂവര്‍ഷിപ്പുണ്ട്.
Also Read: ആശ്വാസത്തിന്റെ 20 ദിനം : മാറ്റമില്ലാതെ ഇന്ധനവില
ഇന്ത്യ ആസ്ഥാനമായുള്ള ചില ചാനലുകള്‍ ഒരു സമുദായത്തെ തീവ്രവാദികളായി പരാമര്‍ശിക്കുകയും വിവിധ മത സമുദായങ്ങളിലെ അംഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും ചെയ്തു. അത്തരം ഉള്ളടക്കം സാമുദായിക പൊരുത്തക്കേടുകള്‍ സൃഷ്ടിക്കുന്നതിനും ക്രമസമാധാനം തകര്‍ക്കുന്നതിനും സാധ്യതയുള്ളതായി കണ്ടെത്തിയെന്നും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments