Latest NewsKeralaCinemaMollywoodNewsEntertainment

കാണാന്‍ കൊള്ളാവുന്ന ഒരു ഭാര്യയെ കിട്ടാന്‍ യോഗമില്ല: രണ്ടാം ഭാര്യക്കൊപ്പമുള്ള ബാലയുടെ ഓണവീഡിയോയ്ക്ക് നേരെ വിമർശനം

ബാല ഇത്ര വലിയ നടനായിട്ടും വലിയ ധനികന്‍ ആയിട്ടും ഒരു കാര്യവുമില്ല

തെന്നിന്ത്യയുടെ പ്രിയതാരമാണ് ബാല. നായകനായും സഹ നടനായും തിളങ്ങുന്ന ബാലയുടെ വിവാഹമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. അടുത്തിടെ താരം രണ്ടാമതും വിവാഹിതനായിരുന്നു. എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്. ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ രണ്ടാം വിവാഹത്തിന്റെ കാര്യം ആരാധകര്‍ അറിഞ്ഞത്.

വിവാഹശേഷമുള്ള ആദ്യ ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബാല പ്രിയപ്പെട്ടവര്‍ക്ക് ഹാപ്പി ഓണം കര്‍മ ഓണ്‍ലി വിന്‍സ് എന്ന കാപ്ഷനോടെ പങ്കുവച്ച വീഡിയോയിൽ ബാലയ്ക്ക് ഓണസദ്യ വിളമ്ബി കൊടുക്കുന്ന ഭാര്യയെയാണ് കാണിക്കുന്നത്. രണ്ടാള്‍ക്കും ഓണത്തിന്റെ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തി. നിങ്ങള്‍ക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടേ. പുതിയ ജീവിതവും നല്ലൊരു കുടുംബവും വന്ന് ചേരട്ടേ എന്നുമാണ് ബാലയുടെ പോസ്റ്റിന് ആരാധകരെ ആശംസ. എന്നാൽ വിമർശനവുമായി ചിലർ എത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയിൽ പോലും കടന്നു കയറി ജാതിമത നിറ വിമർശനങ്ങൾ ഹോബിയാക്കിയ പ്രബുദ്ധമലയാളിക്കൂട്ടം ബാലയുടെ രണ്ടാം വിവാഹത്തെയും വിമർശിച്ചു എത്തിക്കഴിഞ്ഞു.

read also: വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാൻ ഉപദേശകർക്ക് നിർദ്ദേശം നൽകണം: സിദ്ദുവിന് താക്കീത് നൽകി അമരീന്ദർ സിംഗ്

‘ബാല ഇത്ര വലിയ നടനായിട്ടും വലിയ ധനികന്‍ ആയിട്ടും ഒരു കാര്യവുമില്ല. കാണാന്‍ കൊള്ളാവുന്ന ഒരു ഭാര്യയെ കിട്ടാന്‍ യോഗമില്ല. ആദ്യത്തെ ഭാര്യയെ ഒരു ഭംഗിയും ഇല്ലായിരുന്നു. ഇപ്പൊ അതിനെക്കാളും വളരെ വളരെ കാണാന്‍ കൊള്ളില്ലാത്ത ഒരു സ്ത്രീയെ ആണ് കിട്ടിയിരിക്കുന്നത്. രണ്ട് സ്ത്രീകളും ബാലയുടെ പ്രശസ്തിയും പണവും മോഹിച്ചു ബാലയെ വീഴിച്ചെടുത്തതാണ്. ഇങ്ങനെ അവനവന്റെ നിലയ്ക്കും വിലയ്ക്കും യോജിക്കാത്ത ബന്ധത്തില്‍ ചെന്ന് ചാടിയാല്‍ ഇതും ഒരുപാട് കാലം നിലനില്‍ക്കില്ല. നാട്ടില്‍ നിന്നൊരു പെണ്‍കുട്ടിയാണ് വേണ്ടിയിരുന്നത്. ആദ്യത്തെ ഭാര്യ സമ്ബത്തിന്റെ പകുതിയും ജീവനാംശമായി കൊണ്ടു പോയി. ഇനി രണ്ടാമത്തെ ഭാര്യ ബാക്കിയുള്ള സ്വത്തും കൊണ്ടു പോകും. അവസാനം ബാല കേരളത്തില്‍ വരുന്ന സാധാരണ പാണ്ടികളുടെ തൊഴില്‍ ചെയ്യേണ്ടി വരുമെന്നും’ വിമര്‍ശന കമന്റിൽ പറയുനു.

shortlink

Related Articles

Post Your Comments

Related Articles


Back to top button