Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
International

കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായി അധികാരമേറ്റ് മാർക്ക് കാർണി

ഒട്ടോവ: കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായി അധികാരമേറ്റ് മാർക്ക് കാർണി. ജസ്റ്റിൻ ട്രൂഡോ ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് പിന്നാലെയാണ് മാർക്ക് കാർണി അധികാരമേറ്റത്. ഒട്ടാവയിലെ പാർലമെന്‍റ് സമുച്ചയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനമന്ത്രിമാർ, ഗവർണർ ജനറൽമാർ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ രാജിവച്ച ജസ്റ്റിൻ ട്രൂഡോ ചടങ്ങിന് എത്തിയിരുന്നില്ല.

കാർണി മന്ത്രിസഭയിൽ 24 അംഗങ്ങളാണുള്ളത്. ട്രൂഡോ സർക്കാരിലെ 17 മന്ത്രിമാരെ ഒഴിവാക്കിയിട്ടുണ്ട്. രണ്ട് ഇന്ത്യൻ വംശജരും മന്ത്രിസഭയിലുണ്ട്. അനിത ആനന്ദ് മിനിസ്ട്രി ഓഫ് ഇന്നോവേഷൻ ശാസ്‌ത്ര – വ്യവസായ മന്ത്രിയാകും. കമൽ ഖേരക്ക് ആരോഗ്യ മന്ത്രിയാകും. മെലണി ജോണി വിദേശകാര്യ മന്ത്രിയാകും. ട്രൂഡോ സർക്കാരിലെ ധനമന്ത്രി ഡൊമിനിക് ലെ ബ്ലാങ്ക് പുതിയ അന്താരാഷ്‌ട്ര വ്യാപാര മന്ത്രിയാകും. ഫ്രാൻസ്വാ ഫിലിപ്പെയാകും പുതിയ ധനമന്ത്രി. അതേ സമയം അടുത്ത ആഴ്ച്ച യൂറോപ്പ് സന്ദർശിക്കാനൊരുങ്ങുകയാണ് കാർണി. ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെത്തുന്ന കാർണി, യു കെ പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്‍റ് എന്നിവരുമായും ചർച്ചകൾ നടത്തും. അമ്പത്തിയൊമ്പതുകാരനായ കാർണി സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയാണ്.

shortlink

Post Your Comments


Back to top button