Latest NewsInternational

കാനഡയിൽ കനത്ത പ്രക്ഷോഭം: ഭയന്ന് ഒളിച്ചോടി കാനഡ പ്രധാനമന്ത്രിയും കുടുംബവും, രഹസ്യ കേന്ദ്രത്തിലെന്ന് സൂചന

പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുമോയെന്ന് ആശങ്ക നേരത്തെ പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു.

കാനഡ: കൊറോണ വാക്‌സിൻ നിർബന്ധമാക്കിയതിനെതിരായ പ്രക്ഷോഭം ശക്തിയാർജ്ജിച്ച സാഹചര്യത്തിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയേയും കുടുംബത്തെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. ഫ്രീഡം കോൺവോയ് എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭത്തിൽ ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാരും കുട്ടികളും വൃദ്ധജനങ്ങളുമാണ് അണിചേർന്നിരിക്കുന്നതെന്നാണ് വിവരം.

അമേരിക്കയ്‌ക്കും കാനഡയ്‌ക്കുമിടയിൽ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമാർ നിർബന്ധമായും വാക്‌സിൻ എടുക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. പാർലമെന്റിന് മുമ്പിലെ സമരം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിലാണ് പ്രധാനമന്ത്രിയെയും കുടുംബത്തെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുമോയെന്ന് ആശങ്ക നേരത്തെ പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു.

ഒരു ചെറിയ വിഭാഗം മാത്രമാണ് സമര രംഗത്തുള്ളതെന്നും ഇവർ കനേഡിയൻ ജനതയുടെ പ്രതിനിധികളല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഉത്തരവ് പിൻവലിക്കണമെന്നും സർക്കാർ രാജിവെയ്‌ക്കണമെന്നും ആവശ്യപ്പെട്ട് ട്രക്കുകളുടെ പ്രതിഷേധറാലി ഒട്ടാവയിലെത്തി. സംഘർഷ സാദ്ധ്യത മുന്നിൽ കണ്ട് കടുത്ത ജാഗ്രതയിലാണ് ഭരണകൂടം. അക്രമത്തിന് തുനിയരുതെന്ന് സമരക്കാരോട് നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.

തുടർച്ചയായി എയർഹോണുകൾ മുഴക്കിയെത്തുന്ന ട്രക്കുകൾ പാർലമെന്റ് പരിസരത്ത് തമ്പടിച്ചു കഴിഞ്ഞു. ഏത് നിമിഷവും പ്രക്ഷോഭം അക്രമാസക്തമാകുമെന്ന വിലയിരുത്തലിലാണ് പോലീസ്.ഇതിനിടെ സമരക്കാരിൽ ചിലർ യുദ്ധസ്മാരകങ്ങളിലും സൈനികരുടെ ശവകുടീരങ്ങളിലും നൃത്തം ചെയ്തത് വിവാദമായി. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും സൈനിക തലവന്മാരിൽ നിന്നും വിമർശനം ഉയർന്നു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button