
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സമരം, മന്ത്രി വീണാ ജോർജ് പറയുന്നത് എല്ലാം പച്ച കള്ളമെന്ന് വി മുരളീധരൻ. കേന്ദ്രം നൽകാനുള്ള തുകയിൽ അധികം നൽകി. കേന്ദ്രം തുക നൽകിയില്ലെങ്കിൽ പണം ആവശ്യപ്പെട്ട് കേരളം നൽകിയ കത്തിടപാടുകൾ എല്ലാം പുറത്ത് വിടട്ടെ.
Read Also: അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്: വ്യാപാര യുദ്ധം ആരംഭിച്ചു
പാർലമെൻ്റിൽ നൽകിയ കണക്ക് കള്ളമാണെങ്കിൽ കെ രാധാകൃഷ്ണൻ എംപിയുടെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകട്ടെ. ഒരു കള്ളം 100 ആവർത്തിച്ചാൽ സത്യമാകുമെന്നാണ് സിപിഐഎമ്മിൻ്റെ വിചാരമെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
നിയമസഭയിൽ മന്ത്രി വീണ ജോർജ് പറയുന്നതെല്ലാം കള്ളം. കേരള തീരത്ത് ധാതു ഖനനമല്ല മണൽ ഖനനമാണ് നടക്കുന്നത്. പരിസ്ഥിതി ആഘാത പഠനം അനുകൂലമല്ലെങ്കിൽ ഒരു ഖനനവും നടക്കില്ല. കരാറുകൾ നൽകിയാലും സർക്കാർ പാനലിൽ ഉള്ള ഏജൻസികളാണ് പഠനം നടത്തുന്നത്.
കടൽ മണൽ ഖനനം സംബന്ധിച്ച് സിപിഐഎമ്മും പിന്നീട് രാഷ്ട്രീയ പ്രചാരണമാണ് നടത്തുന്നത്. കടൽ മണൽ ഖനനം മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ഇതുവരെ ഒരു പഠനവും പറഞ്ഞിട്ടില്ല.
Post Your Comments