
റിയാദ് : രാജ്യത്തെ പലചരക്കുകടകളിലും, ചെറിയ വില്പനശാലകളിലും പുകയില ഉത്പന്നങ്ങളുടെ വില്പന നിരോധിക്കാൻ സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് ശുപാർശ ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കിയോസ്കുകൾ, ഗ്രോസറി ഷോപ്പുകൾ, സെൻട്രൽ മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വില്പന നിരോധിക്കുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ കരട് നിയമം പുറത്തിറക്കിയിരിക്കുന്നത്. പൊതുആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനും, പുകയില വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണിത്.
പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ആരായുന്നതിനായി മന്ത്രാലയം ഈ കരട് നിയമം ഇസ്ടിറ്ലാ പബ്ലിക് കൺസൾട്ടേഷൻ സംവിധാനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ശുപാർശ അനുസരിച്ച് പുകയില ഉത്പനങ്ങളുടെ വില്പന സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മാനദണ്ഡങ്ങൾക്കനുസരിച്ചായികണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Post Your Comments