മലപ്പുറം: മലപ്പുറത്ത് വാദ്യോപകരണങ്ങള്‍ക്ക് മറവില്‍ കഞ്ചാവ് കടത്ത്. മലപ്പുറം നിലമ്പൂരില്‍ 18.5 കിലോ കഞ്ചാവുമായി നാല് പേര്‍ എക്‌സൈസ് പിടിയില്‍. എടക്കര സ്വദേശികളായ സിയാദ്, ജംഷീര്‍ ബാബു, നൗഫല്‍, റിയാദ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം പാലക്കാട് എത്തിച്ച ശേഷം ജീപ്പില്‍ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്.
ബാന്‍ഡ് സെറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.18.5 കിലോ കഞ്ചാവ് ഡ്രമ്മിനുള്ളില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം അഞ്ചാം മൈല്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കവേ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും നിലമ്പൂര്‍ എക്സൈസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. സംസ്ഥാന എക്സൈസ് കമീഷണറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു.
Post Your Comments