Latest NewsNewsInternational

ഡോണള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഡോണള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോജിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ കുറിച്ചു. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണള്‍ഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങള്‍.

Read Also: തൊഴിൽ നിയമലംഘനം : സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 21000 ത്തിലധികം പ്രവാസികൾ

ഇരു രാജ്യങ്ങളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തുടരാന്‍ ഞാന്‍ ആഗ്രിക്കുന്നു. രണ്ട് രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കാനും, പുതിയതും മികച്ചതുമായ ലോകത്തിന് രൂപം നല്‍കാനും ഞാന്‍ ആഗ്രിക്കുന്നു. വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു’-മോദി കുറച്ചു.

യുഎസിന്റെ 47-മത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സും അധികാരമേറ്റു. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയടക്കം രാജ്യങ്ങളില്‍ നിന്നുള്ള ലോക നേതാക്കളെ സാക്ഷി നിര്‍ത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. . മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോ ബൈഡന്‍, സ്ഥാനമൊഴിഞ്ഞ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, മുന്‍ യു.എസ് പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബറാക് ഒബാമ, ഹിലരി ക്ലിന്റണ്‍, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, അര്‍ന്റീന പ്രസിഡന്റ് ഹാവിയേര്‍ മിലേയ്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്, ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണി, എല്‍സാല്‍വദോര്‍ പ്രസിഡന്റ് നയീബ് ബുക്കേലെ തുടങ്ങി നേതാക്കളുടേയും ശതകോടീശ്വരന്‍മാരുടേയും വലിയ നിര തന്നെയുണ്ടായിരുന്നു ചടങ്ങിന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button