വാഷിംങ്ടണ്‍: അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. പ്രതികൂല കാലാവസ്ഥ മൂലം,1985ന് ശേഷം ഇതാദ്യമായി ക്യാപിറ്റോള്‍ മന്ദിരത്തിന് അകത്താണ് ചടങ്ങുകള്‍ നടക്കുക. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാന്‍ നിരവധി ലോകനേതാക്കളും അമേരിക്കയിലെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും.
Read Also: ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മ എന്ത് ശിക്ഷ വിധിക്കും? കാതോര്‍ത്ത് കേരളം
അതിനിടെ, സ്ഥാനാരോഹണത്തിന് മുന്‍പ് വാഷിംഗ്ടണില്‍ റാലി നടത്തിയിരിക്കുകയാണ് ട്രംപ്. താന്‍ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രയേല്‍- ഹമാസ് സമാധാന കരാര്‍ നടപ്പായതെന്ന് ട്രംപ് പറഞ്ഞു. ഇന്ന് അധികാരമേറ്റെടുത്തു കഴിഞ്ഞാല്‍ ട്രംപ് വെള്ളിയാഴ്ച്ച ലോസ് ആഞ്ചലസ് അഗ്‌നി ബാധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ബൈഡന്‍ സര്‍ക്കാരിന്റെ നിരവധി നിയമങ്ങള്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ വഴി പിന്‍വലിക്കുമെന്ന് ട്രംപ് പറഞ്ഞു. ടിക് ടോക്കിനെ സംരക്ഷിക്കുന്ന ഉത്തരവും പുറത്തിറക്കും.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് ചൈന സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അധികാരമേറ്റ് ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ചൈന സന്ദര്‍ശിക്കുമെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് വേണ്ടി അധികാരമേറ്റതിന് ശേഷം ചൈനയിലേക്ക് പോകണമെന്ന് ട്രംപ് ഉപദേശകരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
Post Your Comments