Latest NewsKeralaNews

പറവൂരിൽ ഭക്ഷ്യവിഷബാധ: നടപടിക്കൊരുങ്ങി വിവിധ വകുപ്പുകൾ

പറവൂര്‍: പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ ശക്തമായ നടപടിക്കൊരുങ്ങി വിവിധ വകുപ്പുകൾ. പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 70 ഓളം പേർക്ക് ആണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്. ഈ സാഹചര്യത്തിൽ സ്ഥാപനത്തിന്റെ ലൈസെൻസ് ഇന്നലെ തന്നെ റദ്ദാക്കിയിരുന്നു.

സംഭവത്തില്‍ പറവൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മജ്‌ലിസ് ഹോട്ടൽ ഉടമകളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഹോട്ടൽ ഉടമകളെ കണ്ടെത്താൻ പ്രത്യേക അന്വേഷണം തുടങ്ങി. പ്രദേശത്തെ മറ്റു സ്ഥാപനങ്ങളിലും ഇന്ന് പരിശോധന തുടരും.

കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ആളുടെ ആരോഗ്യനിലയിൽ ആശങ്കാജനകമായ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button