പരവൂര്‍: പരവൂരുകാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിന്റെ ഫലമായി നടപ്പാക്കിയ പദ്ധതിയാണ് ഒല്ലാല്‍ റെയില്‍വേ മേല്‍പ്പാലം. പരവൂരില്‍നിന്ന് പാരിപ്പള്ളിയിലേക്കുള്ള പ്രധാന പാതയിലാണ് ഗേറ്റ്.
ഗേറ്റ് അടയ്ക്കുമ്പോള്‍ ഇരുവശവും നിറയുന്നത് നൂറുകണക്കിന് വാഹനങ്ങളാണ്. സമീപത്ത് വര്‍ഷങ്ങള്‍ക്കുമുന്‍പ് നാട്ടുകാര്‍ വിട്ടുനല്‍കിയ സ്ഥലത്തുകൂടി ഒരു ബൈപ്പാസ് നിര്‍മിച്ചിട്ടുണ്ടെങ്കിലും വീതിക്കുറവുമൂലം വലിയ വാഹനങ്ങള്‍ക്കടക്കം സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാണ്.
ജനങ്ങളുടെ ആവിശ്യമുന്നയിച്ച കഴിഞ്ഞ വര്‍ഷാരംഭം ആരംഭിച്ച പ്രവര്‍ത്തനം വൈകുന്ന അവസ്ഥയാണ് ഇപ്പോള്‍ കാണുന്നത്. നഗര വാസികള്‍ ഗതാഗത കുരുക്കില്‍ വളരെ ബുദ്ധിമുട്ടുകയാണ് നാട്ടില്‍.
Post Your Comments