Kerala

കള്ളപ്പണവുമായി ട്രെയിനിൽ യാത്ര, കോട്ടയം സ്വദേശി അറസ്റ്റിൽ

കണ്ണൂർ: കോട്ടയത്തേക്ക് ട്രെയിനിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാൾ കണ്ണൂരിൽ പിടിയിലായി. കോട്ടയം സ്വദേശി സബിൻ ജലീലാണ് കണ്ണൂർ റെയിൽവേ പൊലീസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത്. മംഗലാപുരത്തുനിന്നും കോയമ്പത്തൂരേക്ക് പോകുന്ന കോയമ്പത്തൂർ എക്സ്പ്രസിലെ ജനറൽ കംപാർട്ടുമെന്റിലായിരുന്നു സബിൻ ജലീൽ 40 ലക്ഷം രൂപയുടെ കള്ളപ്പണവുമായി സഞ്ചരിച്ചത്.

ര​ഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യ്യന്നൂരിനും കണ്ണൂരിനും ഇടയിൽ വച്ചാണ് റയിൽവെ പൊലീസ് മിന്നൽപരിശോധന നടത്തിയതും സബിൻ പിടിയിലായതും, ശനിയാഴ്ച ഉച്ചയോടെയാണ് പ്രതി പിടിയിലായത്. കോയമ്പത്തൂർ എക്സ്പ്രസിലെ ജനറൽ കോച്ചിൽ ആർക്കും സംശയം തോന്നാതെയുള്ള യാത്രയായിരുന്നു ജലീലിൻറേത്. പക്ഷേ കയ്യിലെ ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 40 ലക്ഷത്തിന്റെ കള്ളപ്പണമായിരുന്നു.

രേഖകൾ ഇല്ലാതെ മംഗലാപുരത്ത് നിന്നും കോട്ടയത്തേക്ക് അനധികൃതമായി പണം കടത്തുകയായിരുന്നു ലക്ഷ്യം. കണ്ണൂർ റെയിൽവേ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പണത്തിൻറെ ഉറവിടം കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button