Latest NewsNewsIndia

സഹപ്രവര്‍ത്തകർക്ക് മുന്നിലിട്ട് യുവാവ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി

28കാരിയായ ശുഭദയാണ് മരിച്ചത്.

മുംബൈ: സ്വകാര്യ കമ്പനിയിലെ ജീവനക്കാരന്‍ സഹപ്രവര്‍ത്തകയെ പാര്‍ക്കിങ് സ്ഥലത്തുവച്ച് കുത്തിക്കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം. 28കാരിയായ ശുഭദയാണ് മരിച്ചത്. സംഭവത്തില്‍ 30കാരനായ സത്യനാരായണയെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തികതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

read also: കടയിൽ സാധനം വാങ്ങാൻ എത്തിയ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികന്‍ പിടിയിൽ

യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ഓഫീസിലെ മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് സത്യനാരായണ യുവതിയെ ആക്രമിച്ചത്. യുവതി രക്തം വാര്‍ന്ന് നിലത്തുവീണ് പിടയുമ്പോഴും ആരും യുവാവിനെ പിടികൂടാനോ, തടയാനോ എത്തിയില്ല എന്ന് മാത്രമല്ല കാഴ്ചക്കാരായി നില്‍ക്കുകയും ചിലർ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button