
കൊച്ചി: നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം തന്നെയാണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഘടന മികച്ചതാണെന്ന് പറഞ്ഞതിനും മൊബൈൽ ഫോണിൽ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ ആൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.
ജസ്റ്റിസ് എ.ബദറുദ്ദീനാണ് ഹര്‍ജി തള്ളിയത്. 2017 ല്‍ ആലുവയില്‍ രജിസ്റ്റര്‍ ചെയത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന ആര്‍.രാമചന്ദ്രന്‍ നായർ നൽകിയ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. ‘മികച്ച ബോഡി സ്ട്രകചര്‍’ എന്ന കമന്റില്‍ ലൈംഗികച്ചുവയില്ലെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ പരാതിക്കാരി ഇതിനെ ശക്തമായി എതിര്‍ത്തു. മുന്‍പും ഹര്‍ജിക്കാരന്റെ ഭാഗത്ത് നിന്നും സമാനമായ പ്രവൃത്തി ഉണ്ടായിട്ടുണ്ട്.
ഫോണ്‍ നമ്പർ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളില്‍ നിന്നും തുടർച്ചയായി ശല്യം ചെയുകയും ലൈംഗികചുവയുള്ള സന്ദേശം അയക്കുകയും ചെയ്തിരുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. ശല്യം സഹിക്ക വയ്യാതെ ഉന്നത ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയെങ്കിലും ഇയാൾ മോശമായ പെരുമാറ്റം തുടര്‍ന്നു. തുടർന്നാണ് കേസ് കൊടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു എന്നതടക്കമുള്ള വകുപ്പുകളും ഹര്‍ജിക്കാരനെതിരെ ചുമത്തിയിരുന്നു. ഇതൊന്നും റദ്ദാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
Post Your Comments