കൊച്ചി : വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച കേസില്‍ സബ്ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വാട്‌സാപ്പില്‍ കയറുന്ന പോലീസുകാര്‍ ജാഗ്രതൈ. ഇതോടെയാണ് ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി തുടങ്ങിയിരിക്കുന്നത്.
ജസ്റ്റിസ് ബി.കമാല്‍യുടെ ഉത്തരവ് അരൂര്‍ പോലീസ് സ്‌റ്റേഷന്‍ സബ്ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പ്രതാപചന്ദ്രനെതിരെ കേസെടുക്കാനാണ്. അശ്ലീല വിഡിയോ ‘വോയ്‌സ് ഓഫ് ഏഴുപുന്ന’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലേയ്ക്ക് അയച്ചെന്ന് പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഏഴുപുന്ന സ്വദേശി വര്‍ഗീസ് ജോസഫാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പിലേയ്ക്ക് അശ്ലീല വിഡിയോ അയച്ച എസ്.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
തന്റെ പരാതിയില്‍ റേഞ്ച് ഐജിയുടെ നിര്‍ദേശപ്രകാരം ആലപ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
എന്നാല്‍, പ്രോസിക്യൂഷന്‍ പരാതി അന്വേഷിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എസ്.ഐയ്‌ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിക്കും ക്രിമിനല്‍ നടപടികള്‍ക്കും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും വകുപ്പുതല അച്ചടക്ക നടപടിയുമായി എസ്.ഐ സഹകരിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് എസ്.ഐക്കെതിരെ കേസെടുക്കാനും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും കോടതി ഉത്തരവിട്ടത്.
Post Your Comments