Latest NewsNattuvartha

ആശുപത്രി ജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങളുടെ പെരുമഴ : സന്ദേശങ്ങള്‍ അയച്ചത് ആദരണീയനായ ഡോക്ടര്‍

കൊല്ലം : ആശുപത്രി ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങളുടെ പെരുമഴ. സന്ദേശങ്ങള്‍ അയച്ചത് ആദരണീയനായ ഡോക്ടര്‍. കൊട്ടാരക്കര ന്മ താലൂക്ക് ആശുപത്രി ജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പിലാണ് അശ്ലീല സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയത. അശ്ലീല സന്ദേശങ്ങള്‍ക്ക് പിന്നില്‍ ഡോക്ടറാണെന്ന് കണ്ടെത്തിയതോടെ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു സംഘടനകള്‍ സമരരംഗത്ത് വന്നു.

എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. 150 ജീവനക്കാരുള്ള ഗ്രൂപ്പില്‍ അബദ്ധത്തില്‍ മെസേജ് അയച്ചതായാണു ഡോക്ടറുടെ വിശദീകരണം. സംഭവത്തിനു പിറ്റേദിവസം തന്നെ യോഗം ചേര്‍ന്നു ഡോക്ടര്‍ ക്ഷമാപണം നടത്തിയിരുന്നു. ആശുപത്രിക്കു മുന്നില്‍ നടത്തിയ ധര്‍ണ ബിജെപി മണ്ഡലം പ്രസിഡന്റ് കരീപ്ര.സി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.ആര്‍.രാധാകൃഷ്ണന്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button