Kerala

മുൻ എംഎൽഎ രാജു എബ്രഹാം പത്തനംതിട്ട ജില്ലാ സെക്രട്ടറി : ജില്ലാ കമ്മിറ്റിയിൽ പുതുമുഖങ്ങളെ നിറച്ച് സിപിഎം

ജില്ലാ സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.

ജില്ലാ സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. കെപി ഉദയഭാനുവിന് പുറമെ അഡ്വ പീലിപ്പോസ് തോമസ്, മുൻ എംഎൽഎ കെ സി രാജഗോപാൽ, കൊടുമൺ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശ്രീധരൻ, നിർമലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.

തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി ആന്റണിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാൻലിൻ, പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സിഎം രാജേഷ്, ഇരവിപേരൂർ ഏരിയാ സെക്രട്ടറി ടി കെ സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ചന്ദ്രമോഹൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button