ദുബായ് : പുതുവർഷവുമായി ബന്ധപ്പെട്ട് 2025 ജനുവരി 1 ബുധനാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. 2024 ഡിസംബർ 27-ന് ആർടിഎ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഈ അറിയിപ്പ് പ്രകാരം 2025 ജനുവരി 1-ന് ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾ സൗജന്യമായിരിക്കും. 2025 ജനുവരി 2, വ്യാഴാഴ്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്.
Leave a Comment