സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ആരിഫ് മുഹമ്മദ് ഖാന് പകരം ഗവർണർ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിച്ചത് സെക്രട്ടേറിയറ്റിൽ ചർച്ചയാകും. ആർഎസ്എസ് പ്രവർത്തകനായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ആരിഫ് മുഹമ്മദ് ഖാൻ സൃഷ്ടിച്ചതിനെക്കാൾ വലിയ പ്രതിസന്ധി തീർക്കുമോയെന്ന് സിപിഐഎമ്മിന് ആശങ്കയുണ്ട്.
പുതിയ ഗവർണറുടെ കാര്യത്തിൽ മുൻവിധിയില്ലെന്നാണ് നേതൃത്വം പറയുന്നത്. പൂർത്തിയായ ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും വന നിയമ ഭേദഗതി വിവാദവും യോഗത്തിന്റെ അജണ്ടയിൽ ഉണ്ടാകും. ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും വന നിയമ ഭേദഗതി വിവാദവും അജണ്ടയിലുണ്ട്. നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറാണ് കേരള ഗവർണറായി ചുമതലയേൽക്കുക.
ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായി 5 വർഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബർ 5നാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ് ഭവനിൽ 5 കൊല്ലം പൂർത്തിയാക്കിയത്. സംഭവ ബഹുലമായ 5 വർഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Post Your Comments