ന്യൂദൽഹി : എം .ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സാഹിത്യ, സിനിമാ മേഖലകളിലെ ബഹുമാന്യ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു എം.ടി. എന്ന് മോദി അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
തലമുറകളെ രൂപപ്പെടുത്തിയ, മനുഷ്യവികാരങ്ങളെ ആഴത്തിൽ പര്യവേക്ഷണം ചെയ്ത അദ്ദേഹത്തിന്റെ കൃതികൾ വരും തലമുറകൾക്കും പ്രചോദനമാകും. നിശബ്ദർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അദ്ദേഹം നാവായി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, അദ്ദേഹത്തെ ആരാധിച്ചുപോന്നവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു എന്നും മോദി.
പ്രധാനമന്ത്രിക്ക് പുറമെ എം. ടിയുടെ വിയോഗത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചനം രേഖപ്പെടുത്തി. എം. ടിയുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് രാഷ്ട്രപതി എക്സില്‍ കുറിച്ചു.
ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എം.ടിയുടെ അന്ത്യം. 91 വയസായിരുന്നു.
Leave a Comment