കേരളത്തിലെ റവന്യൂ ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ച് ബിജെപി

ഞ്ച് ജില്ലകള്‍ക്ക് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാകുമെന്നും റിപ്പോർട്ടുകൾ

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ടുകൊണ്ട്, സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ റവന്യൂ ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ച് ബിജെപി. പത്തനംതിട്ട, വയനാട്, കാസര്‍കോട് എന്നീ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളെയാണ് വിഭജിച്ചത്. ഇതില്‍, തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളെ മൂന്നാക്കിയാണ് വിഭജിച്ചിരിക്കുന്നത്. മറ്റ് ജില്ലകളെ രണ്ടായി വിഭജിച്ചു.

read also: യുഎപിഎ കുറ്റം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി പിടിയിൽ : പ്രതിക്ക് തീവ്രവാദ സംഘവുമായി ബന്ധമെന്ന് പോലീസ്

സംസ്ഥാനത്തെ പത്ത് ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ജില്ലയായി പരിഗണിച്ച് 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. അഞ്ച് ജില്ലകള്‍ക്ക് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Share
Leave a Comment