KeralaLatest NewsNews

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം : കേസെടുത്ത് പൊലീസ്

അഭിഭാഷകനായ കൊളത്തൂർ ജയ് സിങാണ് പരാതി നൽകിയത്

കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം. പാതയോരത്തെ അനധികൃത ഫ്ലക്സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നു തദ്ദേശ വകുപ്പ് ഉദ്യോ​ഗസ്ഥരെ നിശിതമായി വിമർശിച്ചു കൊണ്ടു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ അധിക്ഷേപിച്ചെന്നാണ് പരാതി. സംഭവത്തിൽ എറണാകുളം സൈബർ പൊലീസാണ് കേസെടുത്തത്.

read also: പിറവം സ്വദേശിയിൽ നിന്നും ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ് വഴി കവർന്നത് 39 ലക്ഷം രൂപ : പ്രതി പിടിയിൽ 

അഭിഭാഷകനായ കൊളത്തൂർ ജയ് സിങാണ് പരാതി നൽകിയത്. റോഡരികിൽ നിയമവിരുദ്ധമായ രീതിയിൽ സ്ഥാപിച്ച ഫ്ലക്സുകളുമായി ബന്ധപ്പെട്ട കേസിൽ കോടതി സ്വീകരിച്ച നിലപാടുകൾക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതിയിൽ പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button