അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചു : രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി

അമിത് ഷാ അംബേദ്കറെ അപമാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടത്തുന്നത്

ന്യൂദല്‍ഹി: അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി. അമിത് ഷാ നടത്തിയ പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നത്.

അമിത് ഷാ അംബേദ്കറെ അപമാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടത്തുന്നത്. പാര്‍ലമെന്റിനകത്തും പുറത്തും ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ബിജെപി എംപിയെ ആക്രമിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കളെ ബിജെപി നേതാക്കള്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

Share
Leave a Comment