നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയില്‍ കണ്ടെത്തി

ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട് : കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെയാണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് ഗവ. നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിലായിരുന്നു ലക്ഷ്മി താമസിച്ചിരുന്നത്. ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

Share
Leave a Comment