ചെന്നൈ : ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ ശ്രീകോവിലിനു അകത്ത് കയറിയ സംഗീതജ്ഞൻ ഇളയരാജയെ തിരിച്ചിറക്കി ക്ഷേത്ര ഭാരവാഹികൾ. ഇളയരാജ അർഥമണ്ഡപത്തിൽ കയറുന്നതിൽ നിന്നാണ് അധികൃതർ തടഞ്ഞത്.
ക്ഷേത്ര ആചാരപ്രകാരം ശ്രീകോവിലിൽ ഭക്തർക്ക് പ്രവേശിക്കാൻ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഇതോടെ ഇദ്ദേഹം തിരിച്ച് ഇറങ്ങുകയായിരുന്നു. അതേ സമയം സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകൾ നിറയുകയാണ്.
ജാതിപരമായ വിവേചനത്തിലൂടെ ഇളയരാജയെ അവഹേളിച്ചെന്നാണ് പ്രധാന ആക്ഷേപം. എന്നാൽ ശ്രീകോവിലിന്റെ പുറത്ത് വച്ച് ഇളയരാജയെ പൂജാരിമാർ ആദരിച്ചു.
Post Your Comments