Latest NewsKeralaNewsIndia

പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്: അഭിനന്ദനവുമായി പ്രധാനമന്ത്രി

ഡൽഹി: കായിക താരമായിരുന്ന പി.ടി ഉഷയേയും സംഗീത സംവിധായകൻ ഇളയരാജയേയും കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പി.ടി ഉഷ എല്ലാ ഇന്ത്യക്കാർക്കും അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കായിക മേഖലയിലെ അവരുടെ നേട്ടങ്ങൾ എല്ലാവർക്കും അറിയാവുന്നതാണെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി പുതുതലമുറയിൽപ്പെട്ട താരങ്ങളെ വളർത്തിയെടുക്കാൻ അവർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പി.ടി. ഉഷയെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി.

എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, ഫോൺ വഴി നൽകുന്ന സേവനങ്ങൾ വർദ്ധിപ്പിച്ചു

തലമുറകളെ ആവേശത്തിലാഴ്ത്തിയ സംഗീത സംവിധായകനാണ് ഇളയരാജയെന്നും അദ്ദേഹത്തിന്റെ പാട്ടുകൾ, വിവിധ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാധാരണ ചുറ്റുപാടിൽ നിന്നും ഉയർന്നുവന്ന സംഗീത സംവിധായകനാണ് ഇളയരാജയെന്നും അദ്ദേഹം രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും മോദി മോദി ട്വിറ്ററിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button