കൊൽക്കത്ത: ഭർതൃസഹോദരന്റെ ലൈംഗികാവശ്യം നിരസിച്ചതിനെ തുടർന്ന് കൊൽക്കത്തയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ചു. സൗത്ത് കൊൽക്കത്തയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. അതീഉർറഹ്മാൻ ആണ് ബന്ധുവായ ഖദീജ ബീവിയെ കൊലപ്പെടുത്തിയത്.
കൊൽക്കത്തയിലെ റീഗന്റ് പാർക്കിങ് ഭാഗത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് സ്നിഫർ നായകളാണ് വെള്ളിയാഴ്ച രാവിലെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്നാണ് കൊലപാതക സംഭവം പുറത്തറിയുന്നത്. മൃതദേഹത്തിൽ നിന്ന് ശിരസ്സ് വേർപെടുത്തുകയും ചെയ്ത നിലയിലായിരുന്നു. പോളിത്തീൻ ബാഗിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.
ദുർഗന്ധം വമിച്ചതിനെ തുടർന്ന്
പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടയുടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പിന്നീട് നടന്ന അന്വേഷണത്തിൽ യുവതിയുടെ ഭർതൃസഹോദരൻ അതീഉർറഹ്മാൻ ലഷ്‍കർ പിടിയിലായി. ഇയാൾക്കൊപ്പം നിർമാണ ജോലിക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു യുവതി.
നിരന്തരം ലൈംഗിക താത്പര്യം നടത്തിയിട്ടും യുവതി നിരസിച്ചതാണ് കൊല്ലാൻ കാരണമെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. അതിർഉർറഹ്മാന്റെ ആവശ്യത്തിന് ശേഷം യുവതി ഇയാളെ അവഗണിക്കാൻ തുടങ്ങി. ഫോൺ നമ്പറും ബ്ലോക്ക്ചെയ്തു. ഇതെല്ലാം ഭർതൃസഹോദരനെ ഏറെ രോഷംകൊള്ളിച്ചു. അങ്ങനെയാണ് കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്.
വ്യാഴാഴ്ച ജോലി കഴിഞ്ഞു പോകാനിറങ്ങിയ യുവതിയെ നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോവുകയും, അവിടെ വെച്ച് ആക്രമിക്കുകയായിരുന്നു. യുവതിയുടെ തല വെട്ടിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മാറ്റി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. പ്രതിയെ സ്വദേശമായ സൗത്ത് 24 പർഗനാസ് ജില്ലയിലെ ബസുൽഗന്ധയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.
Post Your Comments