Latest NewsNewsIndia

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെട്രോളൊഴിച്ച് തീവെച്ച് കൊന്ന കേസില്‍ അണ്ണാ ഡി എം കെ നേതാക്കള്‍ പിടിയിൽ

ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെട്രോളൊഴിച്ച് തീവെച്ച് കൊന്ന കേസില്‍ അണ്ണാ ഡി എം കെ നേതാക്കള്‍ പിടിയിൽ. 15 വയസുകാരിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തമിഴ്നാട് വില്ലുപുരത്താണ് ദാരുണ സംഭവം ഉണ്ടായത്.

ALSO READ: സ്നേഹത്തിലും ഐക്യത്തിലും കഴിയുന്ന മതങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമം; ഇന്ത്യയില്‍ വര്‍ഗ്ഗീയ കലാപത്തിന് നീക്കവുമായി പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്

കുട്ടിയുടെ അച്ഛനുമായുള്ള കുടുംബ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മുരുകന്‍ എന്നയാളും സഹായിയും ചേർന്നാണ് കുട്ടിയെ വീട്ടില്‍ക്കയറി തീക്കൊളുത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനി ജയശ്രീയാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button