കുമളി : അഞ്ചു വയസ്സുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കേരളതമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കോംബൈയിലാണ് കൊലപാതകം നടന്നത്. അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്ന് അഞ്ചു വയസ്സുകാരനെ തലയ്ക്കടയിച്ച് ബോധം കെടുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തില്‍ അഞ്ചുവയസ്സുകാരന്റെ അമ്മ ഗീത (25), രണ്ടാനച്ഛന് ഉദയകുമാര്‍ (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭര്‍ത്താവ് കാര്‍ത്തിക് (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗീതയുടെ ആദ്യ ബന്ധത്തിലെ കുട്ടിയെ ആണ് കൊലപ്പെടുത്തിയത്. രണ്ടു വര്‍ഷം മുമ്പാണ് ഗീത ഭര്‍ത്താവ് മുരുകനെ ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തത്. തന്റെ മാതാപിതാക്കള്‍ താമസിക്കുന്നതിന് സമീപമാണ് ഗീതയും ഉദയകുമാറും താമസിച്ചിരുന്നത്. ആദ്യബന്ധത്തിലെ ആണ്‍കുട്ടി ഗീതയുടെ മാതാപിതാക്കള്‍ക്കൊപ്പമാണു കഴിഞ്ഞിരുന്നത്. എന്നാല്‍ കുട്ടി ഇടയ്ക്ക് ഗീതയെ കാണാന്‍ വരുന്നതിനെ ചൊല്ലി ഉദയകുമാര്‍ ഗീതയോട് പതിവായി വഴക്കിടുമായിരുന്നു.
ഇതേസമയം ഗീതയുടെ സഹോദരി ഭുവനേശ്വരിയും ഭര്‍ത്താവ് കാര്‍ത്തിക്കും ഇവരുടെ വീട്ടില്‍ വീട്ടിലെ പതിവുസന്ദര്ശകരായി. തുടര്‍ന്ന് ഗീതയും കാര്‍ത്തിക്കും തമ്മിലും ഭുവനേശ്വരിയും ഉദയകുമാറും തമ്മിലും അടുപ്പത്തിലായി. ഇതോടെ ആദ്യബന്ധത്തിലെ കുട്ടി തങ്ങളുടെ അവിഹിതബന്ധത്തിനു തടസ്സമാകുമെന്നു കണ്ട ഇവര്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 9നു കോംബൈ മൃഗാശുപത്രിക്കു സമീപത്തെ ചുടുകാട്ടില്‍ കൊണ്ടുവന്നു കുട്ടിയെ കല്ലു കൊണ്ടു തലയ്ക്കടിച്ചു ബോധം കെടുത്തി. പിന്നീടു തറയിലടിച്ചും കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പു വരുത്താന്‍ ഇവര്‍ കുട്ടിയുടെ കഴുത്തറുത്തു. കൊലപാതകത്തിനു ശേഷം കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ചുടുകാട്ടില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തെ സിസിടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാര്‍ത്തിക് കുട്ടിയെ കൂട്ടിക്കൊണ്ടു നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. രാത്രി കാര്‍ത്തിക്കിന്റെ ഓട്ടോറിക്ഷ തിരികെ പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. തുടര്‍ന്നു കാര്‍ത്തിക്കിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.
കൊലപാതകം നടത്തുന്നതിനായി കാര്‍ത്തിക് തന്റെ ഓട്ടോറിക്ഷയില്‍ ഉദയകുമാര്‍, ഗീത, ഭുവനേശ്വരി എന്നിവരെ ചുടുകാട്ടില്‍ ഇറക്കിവിട്ട ശേഷം നടന്നു വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കൊല നടക്കുമ്പോള്‍ ഗീതയാണ് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാന്‍ കാവല്‍ നിന്നത്.
Post Your Comments