ദുബായ് : ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനായുള്ള ഇ വി ചാർജിങ് പോയിന്റുകളുടെ എണ്ണം ദുബായിൽ 700 കടന്നതായി അധികൃതർ അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
എമിറേറ്റിലുടനീളം 740-ൽ പരം ഗ്രീൻ ചാർജർ പോയിന്റുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ദുബായ് എലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എമിറേറ്റിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വർധിച്ച് വരുന്ന ഉപയോഗം കണക്കിലെടുത്താണിത്.
എമിറേറ്റിൽ ലഭ്യമാക്കിയിട്ടുള്ള ഗ്രീൻ ചാർജർ പോയിന്റുകൾ സ്ഥിതിചെയ്യുന്ന ഇടങ്ങൾ കണ്ടെത്തുന്നതിനായി ദുബായ് എലെക്ട്രിസിറ്റിയുടെ വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിക്കാവുന്നതാണ്.
Post Your Comments