ലഖ്‌നൗ: നടി സപ്‌ന സിങ്ങിന്റെ മകൻ മരിച്ച നിലയിൽ. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സാഗര്‍ ഗ്യാങ്വാറിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയിലാണ് സംഭവമുണ്ടായത്. മകന്റെ മരണത്തില്‍ പൊലീസ് നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് നടി പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെ രണ്ട് യുവാക്കള്‍ അറസ്റ്റിലായി.
read also: പ്രണയം നല്ലതല്ലേ, അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം: ഗോകുൽ സുരേഷ്
സാഗര്‍ ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്. ഡിസംബര്‍ ഏഴിനു സാഗറിനെ കാണാതായിരുന്നു. പിന്നാലെ 9ന് ഇസത്‌നഗറില്‍ നിന്ന് മൃതദേഹം കണ്ടെത്തി. സംഭവത്തിൽ സാഗറിന്റെ സുഹൃത്തുക്കളായ അനുജ്, സണ്ണി എന്നിവർ അറസ്റ്റിലായി.
മയക്കുമരുന്ന് ഓവര്‍ഡോസായതാണ് സാഗറിന്റെ മരണകാരണം. സുഹൃത്തുക്കൾക്കൊപ്പം സാഗർ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. അമിത ഉപയോഗത്തെ തുടര്‍ന്ന് സാഗര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അതോടെ പേടിച്ചു പോയ ഇരുവരും സാഗറിന്റെ ശരീരം വലിച്ചുകൊണ്ടുവന്ന് വയലില്‍ ഇടുകയും അവിടെ നിന്ന് കടന്നുകളയുകയുമായിരുന്നു. വിഷമോ മയക്കുമരുന്നോ ആണ് മരണകാരണമായത് എന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം നടക്കുന്നുണ്ട്.
Post Your Comments