IndiaEntertainment

തിരുപ്പതി സന്ദർശിച്ച് കന്നട സൂപ്പർ താരം ശിവരാജ്കുമാറും കുടുംബവും : ചിത്രങ്ങൾ വൈറൽ

ആരോഗ്യപ്രശ്നങ്ങൾ കാരണം ശിവരാജ്കുമാർ അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുകയാണ് എന്നുള്ള വാർത്തകൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു

തിരുപ്പതി: തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് കന്നഡ സൂപ്പർ താരം ശിവരാജ്കുമാറും കുടുംബവും. അദ്ദേഹവും ഭാര്യയും നിർമ്മാതാവുമായ ഗീതാ ശിവരാജ് കുമാറും ഉൾപ്പെടുന്ന വലിയൊരു സംഘമാണ് തിരുപ്പതി സന്ദർശിച്ചത്. തിരുപ്പതി സന്ദർശിച്ച ശേഷമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

കുടുംബാംഗങ്ങൾക്കൊപ്പം നിർമ്മാതാവ് കെപി ശ്രീകാന്ത്, ശിവണ്ണയുടെ മകൾ നിവേദിത എന്നിവരും തീർത്ഥാടക സംഘത്തിലുണ്ട്. കൂട്ടത്തിലെ ഏതാണ്ട് എല്ലാവരും തന്നെ തല മുണ്ഡനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങൾ കാരണം ശിവരാജ്കുമാർ അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുകയാണ് എന്നുള്ള വാർത്തകൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചികിത്സാർത്ഥം അദ്ദേഹം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോർട്ടുണ്ട്.

പൂർണ സുഖം പ്രാപിച്ച ശേഷമേ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നും പറയപ്പെടുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ആരാധകർ ശിവണ്ണയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button