തൃശൂര്‍ : പാലപ്പള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. ഇന്ന് രാവിലെ എട്ടോടെയാണ് ഉപയോഗശൂന്യമായി കിടന്ന സെപ്ടിക് ടാങ്കില്‍ കാട്ടാനക്കുട്ടി വീണത്.
കുട്ടിയാനയുടെ ശരീരത്തേക്ക് മണ്ണ് ഇടിഞ്ഞുവീണതിനാല്‍ എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മൂന്നു മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയാനയെ രക്ഷിക്കാനായില്ല.
ജെസിബി ഉപയോഗിച്ച് കുഴിയുടെ വീതീ കൂട്ടാന്‍ ശ്രമിച്ചും ജെസിബിയില്‍ ചവിട്ടി കയറാന്‍ ആനയ്ക്ക് വഴിയൊരുക്കാന്‍ ശ്രമിച്ചും രക്ഷാദൗത്യം നടത്തിയെങ്കിലും ശ്രമം വിഫലമായി. സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടിയെ നാട്ടുകാരാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് ഇവര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
Post Your Comments