യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. ഇടുക്കി പോത്തിൻകണ്ടം സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് കേസെടുത്തത്. യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം യുവതിയെ ശല്യം ചെയ്ത ബിജു ബാബുവിനെതിരെ നേതൃത്വം നടപടിയെടുത്തു. ഇടുക്കി പോത്തിൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് ജില്ല സെക്രട്ടറി സി വി വർഗീസ് അറിയിച്ചു.
ബിജു ബാബു പല തവണ വാഹനത്തിൽ പിന്തുടർന്ന് ശല്യം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. തുടർന്ന് ബിജുവിനെതിരെ വണ്ടൻമേട് പൊലീസ് കേസെടുക്കുകയായിരുന്നു.
Post Your Comments