പാലക്കാട് : മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഇരുപത് കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നിതയാണ് മരിച്ചത്.
പാലക്കാട് കഞ്ചിക്കോട് അഹല്യ ക്യാമ്പസിലാണ് സംഭവം. കഞ്ചിക്കോട് അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് നിത. വിദ്യാർത്ഥിനിയെ ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല.
Leave a Comment