ഗുവാഹത്തി: കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ അസമിൽ ബീഫ് നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. സാമഗുരി മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുന്നതിനായി ബീഫ് പാർട്ടി ബിജെപി മണ്ഡലത്തില്‍ നടത്തിയെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
read also: നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ? മാധ്യമങ്ങൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ വിജയിച്ചിരുന്നത് ബീഫ് വിതരണം ചെയ്താണോയെന്നു ഹിമാന്ത ബിശ്വ ശര്‍മ ചോദിച്ചു. ബീഫ് ഇത്ര മോശമാണെന്ന് ഉറപ്പുണ്ടെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ എന്താണ് ബീഫ് നിരോധിക്കാതിരുന്നത്. ബീഫ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇപ്പോഴെങ്കിലും നിങ്ങള്‍ പറയുന്നുണ്ടല്ലോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
സംസ്ഥാനത്ത് ബീഫ് നിരോധിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ബൂപെന്‍ കുമാറ ബോറ രേഖാമൂലം അഭ്യര്‍ഥിച്ചാല്‍ സംസ്ഥാനത്ത് ഉടനീളം ബീഫ് നിരോധനം നടപ്പാക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.
Post Your Comments