Latest NewsKeralaNews

പാണക്കാട് കുടുംബത്തെ ആക്ഷേപിക്കുന്നത് മലയാളികള്‍ അംഗീകരിക്കില്ല: പിണറായി വിജയനെതിരേ സന്ദീപ് വാര്യര്‍

പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ

പാലക്കാട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ സന്ദീപ് വാര്യർ.

മതനിരപേക്ഷതയുടെ പ്രതീകമായ പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ പോയപ്പോള്‍ തനിക്ക് ലഭിച്ച സ്വീകരണം മുഖ്യമന്ത്രിയെ ഇങ്ങനെ വിറളി പിടിപ്പിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് സന്ദീപ് ട് പറഞ്ഞു. ഇത് വലിയൊരു സന്ദേശമല്ലേ കേരളത്തിന് കൊടുക്കുന്നതെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

read also: തിരിച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവിനും ദാരുണാന്ത്യം

‘പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ, പാർട്ടി സെക്രട്ടറിയല്ലല്ലോ. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹം സന്തോഷിക്കുകയല്ലേ വേണ്ടത്. നന്മയുടെ സന്ദേശം പുറത്തേക്കുവരുന്ന ഒരു കൂടിച്ചേരല്‍ കാണുമ്ബോള്‍ മനസില്‍ നന്മയുണ്ടെങ്കില്‍ അദ്ദേഹം സന്തോഷിക്കുകയാണ് വേണ്ടത്. എന്നെ എന്തുവേണമെങ്കിലും വിമർശിച്ചോട്ടെ. ഞാനൊരു സാധാരണക്കാരനാണ്. ഞാനൊരു കോണ്‍ഗ്രസ് പ്രവർത്തകൻ മാത്രമാണ്. ഇന്നലെവരെ ബിജെപിയില്‍ ഉണ്ടായിരുന്നയാളാണ്. എന്നെ എന്തുവേണമെങ്കിലും പറയാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ കേരളം മുഴുവൻ ബഹുമാനിക്കുന്ന പാണക്കാട്ടെ തങ്ങളെക്കുറിച്ച്‌ എന്തിനാണ് ഇങ്ങനെ ആക്ഷേപകരമായിട്ട് സംസാരിക്കുന്നത്. വളരെ മോശമല്ലേ. മുഖ്യമന്ത്രിക്ക് ചേർന്നതാണോ അത്. ആ കുടുംബത്തെ ആക്ഷേപിക്കുന്നത് ഒരിക്കലും മലയാളികള്‍ അംഗീകരിക്കില്ല ‘ – സന്ദീപ് വ്യക്തമാക്കി.

ജമാ അത്തെ ഇസ്ലാമി അനുയായിയെപ്പോലെയാണ് സാദിഖലിയെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button