പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി സെക്‌സിലേര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റം: യുവാവ് കുറ്റക്കാരനാണെന്ന് കോടതി

യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമാണെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയായതിനാല്‍ തങ്ങളുടെ ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും സെഷന്‍സ് കോടതി 10 വര്‍ഷം ശിക്ഷിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് 24 കാരനായ യുവാവ് നൽകിയ ഹർജിയിലാണ് കോടതി വിധി.

ജസ്റ്റിസ് ജി എ സനപിന്റെ നാഗ്പൂര്‍ ബെഞ്ചു യുവാവ് കുറ്റക്കാരനാണെന്ന് വിധിച്ചു. 18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമായാണ് കണക്കാക്കുന്നതെന്ന് ഹൈക്കോടതി കണ്ടെത്തി.

read also: നവംബർ 19 ന് വയനാട്ടിൽ  ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്

2019ലാണ് യുവതി പരാതി നല്‍കി. വിസമ്മതിച്ചിട്ടും തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് യുവതിയുടെ പരാതി. ഇരുവരും ഒരുമിച്ച്‌ താമസിച്ചുവെന്നും വിവാഹം കഴിച്ചുവെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഗര്‍ഭഛിദ്രം നടത്താനാണ് ആ കാലയളവിലെല്ലാം ഇയാള്‍ പറഞ്ഞിരുന്നതെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡിഎന്‍എ പ്രകാരം ഇരുവരും കുഞ്ഞിന്റെ മാതാപിതാക്കളുമാണെന്നും എങ്കിലും സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുറ്റവിമുക്തനാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Share
Leave a Comment