മുംബൈ : പീഡനക്കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധനാഫലം പുറത്ത് വിടണമെന്ന് ബീഹാര്‍ സ്വദേശിനി നൽകിയ അപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
2019 ജൂലൈയിലാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം ഡിഎൻഎ ടെസ്റ്റ് നടത്തിയത്. 17 മാസങ്ങൾക്ക് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീൽ ചെയ്ത കവറിൽ ഇത്d കോടതിക്ക് കൈമാറി. ഈ ഫലമറിയാനാണ് യുവതി കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
Read Also : ചണ്ഡീഗഡില്‍ വൻ ട്വിസ്റ്റ്, ബിജെപി അധികാരം പിടിക്കും: കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൂറുമാറി
വിവാഹ വാഗ്‌ദാനം നൽകി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചതായും ഈ ബന്ധത്തിൽ എട്ട് വയസുളള കുട്ടിയുണ്ടെന്നും യുവതി 2019 ജൂൺ 13ന് പരാതിപ്പെട്ടിരുന്നു. തനിയ്‌ക്കും കുട്ടിയ്‌ക്കും ജീവനാംശം നൽകണമെന്നാണ് യുവതി ആവശ്യപ്പെട്ടിരുന്നത്.
Post Your Comments