Latest NewsNewsIndia

വിവാഹമോചനം: ഭർത്താവിനും ജീവനാംശത്തിന് അർഹത, ഭാര്യ നൽകണമെന്ന് ഹൈ​ക്കോ​ട​തി വിധി

മുംബൈ: ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കു​ന്ന വി​ധി​യു​മാ​യി ബോം​ബെ ഹൈ​ക്കോ​ട​തി. വി​വാ​ഹ മോ​ച​ന​ത്തി​നു ശേ​ഷം ഭ​ര്‍​ത്താ​വി​ന് ഭാ​ര്യ​യി​ല്‍ നി​ന്നും ജീ​വ​നാം​ശം ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടെ​ന്നാ​ണ് ഹൈ​ക്കോ​ട​തി വിധിച്ചിരിക്കുന്നത്. വരുമാന മാർഗമില്ലെന്നു പരാതിപ്പെട്ട മുൻ ഭർത്താവിന് ഭാര്യയായിരുന്ന സ്‌കൂൾ അധ്യാപിക ജീവനാംശം നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു.

ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യയോ ഭർത്താവോ എന്ന വിവേചനമില്ലാതെ ദാരിദ്ര്യമുള്ള ജീവിതപങ്കാളിക്ക് ജീവനാംശം ആവശ്യപ്പെടാമെന്നാണ് ജസ്റ്റിസ് ഭാരതി ഡാം​ഗ്രയുടെ നിരീക്ഷണം.1992 ൽ വിവാഹിതരായ ദമ്പതികളിൽ ഭാര്യയുടെ അപേക്ഷ പ്രകാരം 2015 ൽ വിവാഹമോചനം അനുവദിക്കുകയായിരുന്നു. തുടർന്ന്, ഭാര്യയിൽ നിന്ന് പ്രതിമാസം 15,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് ഭർത്താവ് കീഴ്ക്കോടതിയിൽ ഹർജി നൽകി.

മോദി സർക്കാരിനെതിരെ ലീഗ് എംപിമാർ കണ്ണിലെണ്ണയൊഴിച്ച് കവലിരിക്കുന്നു, ഊണുകഴിക്കാൻ പോലും നേരമില്ല: കുഞ്ഞാലിക്കുട്ടി

ഹർജി തീർപ്പാകും വരെ ഭർത്താവിന് പ്രതിമാസം 3,000 രൂപ നൽകാൻ കീഴ്‌ക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ അധ്യാപിക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവിന് ഇതര വരുമാനമാർഗങ്ങളുണ്ടെന്നും ജീവനാംശം നൽകാൻ സാധിക്കില്ലെന്നും അറിയിച്ചു. എന്നാൽ, വിവാഹമോചനം തന്നെ കടുത്ത നിരാശയിലേക്കു നയിച്ചെന്നും ജോലി ചെയ്യാനാകാത്ത വിധം തനിക്ക് അനാരോഗ്യമുണ്ടെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. വാ​ദം അം​ഗീ​ക​രിച്ച കോടതി ഭർത്താവിന് അനുകൂലമായി വിധി പറയുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button