ബോംബെ: ജോലിയോ അതോ സ്വന്തം കുഞ്ഞോ എന്ന് തീരുമാനിക്കാൻ ഒരമ്മയെ നിർബന്ധിക്കാനാവില്ലെന്ന ഉത്തരവുമായി ബോംബെ ഹൈക്കോടതി. മകളുമായി പോളണ്ടിലേക്ക് മാറിത്താമസിക്കാൻ അനുമതി നിഷേധിച്ച കുടുംബകോടതി വിധി റദ്ദ് ചെയ്തുകൊണ്ടായിരുന്നു നിരീക്ഷണം. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് ജൂലൈ 8 നാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഒമ്പത് വയസ്സുള്ള മകളോടൊപ്പം പോളണ്ടിലെ ക്രാക്കോവിലേക്ക് മാറാൻ അനുമതി തേടി യുവതി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണ്ണായക ഉത്തരവ്. ഭർത്താവിൽ നിന്നും 2015 മുതൽ മകളോടൊപ്പം വേറിട്ടു താമസിക്കുകയാണ് ഇവർ.
Read Also: അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കി: പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച് കോൺഗ്രസ്
പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീക്ക് കമ്പനി പോളണ്ടിലേക്ക് പ്രൊമോഷൻ നൽകി. ഇതിനെതിരെ ഭർത്താവ് കുടുംബകോടതിയെ സമീപിച്ചു. അതേസമയം പിതാവിനെ കാണാൻ തടയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അവധിക്കാലത്ത് മകളോടൊപ്പം ഇന്ത്യയിലേക്ക് വരാൻ യുവതിയോട് നിർദ്ദേശിച്ചു.
Post Your Comments