ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനുള്ളിൽ വായു ഗുണനിലവാര സൂചിക കുത്തനെ ഉയർന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) റിപ്പോർട്ട് ചെയ്ത പ്രകാരം എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 409ൽ എത്തി. നഗരം പുകമഞ്ഞിൽ നിറഞ്ഞു, ഇത് ദൃശ്യപരത കുറയ്ക്കുകയും ഗതാഗതവും വിമാന പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുകയും ചെയ്തു.
ഡൽഹിയിലെ 39 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 21 എണ്ണം ഗുരുതരമായ എ.ക്യു.ഐ ലെവലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജഹാംഗീർപുരി, ബവാന, വസീർപൂർ, രോഹിണി എന്നിവിടങ്ങളിൽ യഥാക്രമം 458, 455, 455, 452 എന്നിങ്ങനെയാണ് എ.ക്യു.ഐ. തുടർച്ചയായ മൂന്നാം ദിവസവും നഗരം കടുത്ത വായു മലിനീകരണത്തിൽ കുടുങ്ങിയതിനാൽ, എയർ ക്വാളിറ്റി മാനേജ്മെൻ്റ് കമ്മീഷൻ്റെ ഉത്തരവിനെത്തുടർന്ന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Post Your Comments