Kerala

ആയുഷ്മാൻ ഭാരതിന് കേരളത്തിൽ മികച്ച പ്രതികരണം : നാല് ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു

70 വയസ്സു കഴിഞ്ഞവർക്കുള്ള 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കേരളത്തിൽ 26 ലക്ഷം പേർക്കാണ് ലഭിക്കുക

തിരുവനന്തപുരം: എഴുപത് കഴിഞ്ഞ വയോജനങ്ങൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കിയ ആയുഷ്മാൻ ഭാരതിന് കേരളത്തിൽ മികച്ച പ്രതികരണം. സംസ്ഥാനത്ത് ഇതിനകം നാല് ലക്ഷത്തിലധികം പേരാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.

ഉപയോക്താക്കൾക്ക് ഈ മാസം തന്നെ ഇൻഷൂറൻസ് പദ്ധതിയുടെ പ്രയോജനം ലഭിച്ചു തുടങ്ങും. നിലവിൽ കാരുണ്യാ പദ്ധതിയിൽ എംപാനൽ ചെയ്തിരിക്കുന്ന ആശുപത്രികൾ ആയുഷ്മാൻ ഭാരതിന്റെ ഭാഗമാകും. 202 സർക്കാർ ആശുപത്രികളും 386 സ്വകാര്യ ആശുപത്രികളും കാരുണ്യയുടെ ഭാഗമാണ്.

70 വയസ്സു കഴിഞ്ഞവർക്കുള്ള 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കേരളത്തിൽ 26 ലക്ഷം പേർക്കാണ് ലഭിക്കുക. ജനസംഖ്യാ വിശദാംശങ്ങൾ പരിശോധിച്ചാണ് വയോജനങ്ങളുടെ എണ്ണം കേന്ദ്രസർക്കാർ നിശ്ചയിച്ചത്. 70 കഴിഞ്ഞ 26 ലക്ഷം പേർ 20 ലക്ഷം കുടുംബങ്ങളിലെ അംഗങ്ങളാണ്.

കുടുംബങ്ങൾക്കുള്ള ഈ സൗജന്യം തുടരുന്നതിനൊപ്പം 70 കഴിഞ്ഞവർക്ക് ഇനി അധികമായി 5 ലക്ഷം രൂപയുടെ കവറേജ് കൂടി ലഭിക്കും. സാമ്പത്തിക, സാമൂഹിക സ്ഥിതി നോക്കാതെ 70 കഴിഞ്ഞ എല്ലാവരെയും പദ്ധതിയുടെ ഭാഗമാക്കുമെന്നതാണ് പ്രധാന സവിശേഷത.

70 കഴിഞ്ഞവരുടെ രജിസ്ട്രേഷനായി ദേശീയ ആരോഗ്യ അതോറിറ്റിയുടെ വെബ്സൈറ്റിലോ (www.beneficiary.nha.gov.in) ആയുഷ്മാൻ ഭാരതിന്റെ മൊബൈൽ ആപ്ലിക്കേഷനിലോ രജിസ്റ്റർ ചെയ്യാം. ആധാർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ നിർബന്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button