പാവപ്പെട്ടവർക്ക് അഞ്ചുലക്ഷം രൂപ വരെ ചികിത്സാ സഹായം കിട്ടുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പദ്ധതി. വാർഷിക പ്രീമിയമായി 1324 രൂപ അടച്ചാൽ സർക്കാർ, പ്രൈവറ്റ് ആശുപത്രികളിൽ സമ്പൂർണ്ണ സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതിയാണിത്. വാർഷിക പ്രീമിയം കൃത്യമായി അടച്ചാൽ ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെയുള്ള ട്രീറ്റ്മെന്റിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ഒരു “സമഗ്ര ആരോഗ്യ പരിരക്ഷ” സ്‌കീം ആണിത്.
ഓൺലൈൻ വഴിയും അല്ലാതെയും പദ്ധതിയിൽ അംഗമാകാവുന്നതാണ്. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നേരിട്ട് ചെന്നാലും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേരാം. ഇതിനായി ആധാർ കാർഡ് ,റേഷൻ കാർഡ് എന്നിവയുടെ കോപ്പി മാത്രം മതി.
പദ്ധതിയുടെ ഗുണങ്ങൾ:
1. വർഷം 5 ലക്ഷം രൂപയുടെ ഫാമിലി കവറേജ്; കുടുംബ അംഗങ്ങളുടെ എണ്ണം, പ്രായം എന്നിവയ്ക്ക് പരിധികൾ ഇല്ല.
2. ഹോസ്‌പിറ്റൽ ചിലവുകൾ ക്യാഷ്‌ലെസ് & പേപ്പർലെസ്.
3. സർക്കാർ, പ്രൈവറ്റ് ആശുപത്രികളിൽ സമ്പൂർണ്ണ സൗജന്യ ചികിത്സ സൗകര്യം.
4. സ്‌കീമിൽ അംഗമായവർ ഐഡി കാർഡ് മാത്രം ഹോസ്പിറ്റലിൽ കാണിച്ചാൽ മതി.
5. നിലവിൽ ഉള്ളതും, മുൻകാല രോഗങ്ങളും സ്‌കീമിൽ ചേരുന്നതിനോ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോ തടസ്സമല്ല.
Also Read:അനുനയ നീക്കവുമായി സിപിഎം; ജി സുധാകരനെതിരായ പരാതിയിൽ ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു
ആയുഷ്മാൻ ഭാരത് പദ്ധതിയ്ക്ക് കീഴിൽ രാജ്യത്ത് ഇതുവരെ സൗജന്യ ചികിത്സ നേടിയത് ഒരു കോടിയിലധികം ആളുകളാണ്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 2018 -ലാണ് പദ്ധതി പ്രഖ്യാപിച്ചത്. ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ അംഗങ്ങളായവര്‍ക്ക് കൊവിഡ് പരിശോധനയും ചികിത്സയും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സൗജന്യമാക്കിയിരുന്നു. നിലവിൽ സര്‍ക്കാര്‍ ആശുപത്രികളിൽ ചികിത്സ സൗജന്യമാണ്. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെട്ട ആശുപത്രികളിലെ ചികിത്സയാണ് സൗജന്യമാക്കിയിരുന്നത്.
പദ്ധതിയിൽ അംഗമായവർ ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ യാതൊരു പൈസയും നല്‍കേണ്ടതില്ല. ഈ പദ്ധതി പ്രകാരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് ആദ്യ ദിവസം മുതല്‍ തന്നെ ചികിത്സ ലഭിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചികിത്സയും പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. ഓരോ സംസ്ഥാനത്തും ഇതിനായി പ്രത്യേക സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഉണ്ട്.
Post Your Comments