Latest NewsIndiaNewsBusiness

ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ കൂടുതൽ ആളുകൾക്ക് കൂടി ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം

2018 സെപ്തംബറിലാണ് രാജ്യത്ത് ആയുഷ്മാൻ ഭാരത് പദ്ധതി ആരംഭിച്ചത്

രാജ്യത്തെ ആരോഗ്യരംഗം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ മധ്യവർഗ്ഗക്കാരെയും ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും പരിരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് നാഷണൽ ഹെൽത്ത് അതോറിറ്റി സർക്കാരിന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

2018 സെപ്തംബറിലാണ് രാജ്യത്ത് ആയുഷ്മാൻ ഭാരത് പദ്ധതി ആരംഭിച്ചത്. നിലവിൽ, 25 കോടിയോളം ജനങ്ങളാണ് ഈ പദ്ധതിയിൽ അംഗമായിട്ടുള്ളത്. എന്നാൽ, ഇടത്തരം വിഭാഗത്തിലെ ഏറെ പേരും ആരോഗ്യ ഇൻഷുറൻസിന്റെ ഭാഗമായിട്ടില്ല. ഇതിനെ തുടർന്നാണ് മധ്യവർഗ്ഗക്കാരെ കൂടി പദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കേന്ദ്രം എത്തിയത്. പ്രധാനമായും, കാർഷിക സഹകരണ സംഘങ്ങളിലെ അംഗങ്ങൾ, ടാക്സി ഡ്രൈവർമാർ, ട്രക്ക് ഡ്രൈവർമാർ, കർഷകർ, വിവിധ മേഖലകളിലെ ജോലിക്കാർ എന്നിവരെയാണ് ഉൾപ്പെടുത്തുക. തിരഞ്ഞെടുക്കുന്ന പ്ലാനിന് അനുസൃതമായി ജനറൽ വാർഡ്, റൂം തുടങ്ങിയ പരിരക്ഷകൾ ഉറപ്പുവരുത്തുന്നതാണ്. വരാനിരിക്കുന്ന ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

Also Read: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി : യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button