Latest NewsNewsIndia

കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഷൂറൻസ് പദ്ധതിയുടെ പേര് മാറ്റാനൊരുങ്ങി കോൺഗ്രസ് സർക്കാർ

ജയ്പൂർ : കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഷൂറൻസ് പദ്ധതിയുടെ പേര് മാറ്റി അവതരിപ്പിക്കാൻ ഒരുങ്ങി രാജസ്ഥാൻ സർക്കാർ. ആയുഷ്മാൻ ഭാരത് മഹാത്മാ ഗാന്ധി ഹെൽത്ത് ഇൻഷൂറൻസ് പദ്ധതിയെന്നാണ് പുതിയ പേര്.

Read Also : ഗുരുവായൂർ ക്ഷേത്രത്തിലും ഭക്തരുടെ എണ്ണം വർധിപ്പിച്ച് സർക്കാർ

ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയ്ക്ക് സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റി അവതരിപ്പിക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ ചരമവാർഷികമായ ജനുവരി 30 ന് പേര് മാറ്റി പുതിയ പദ്ധതിയായി ആയുഷ്മാൻ ഭാരത് അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. സംസ്ഥാനത്തെ വലിയ ഒരു ശതമാനം ആളുകൾക്ക് ഗുണം ലഭിക്കുന്ന പദ്ധതിയുടെ നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കാനാണ് അശോക് ഗെലോട്ട് സർക്കാരിന്റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button