KeralaLatest NewsNews

ബിരിയാണി ചലഞ്ച് : ലക്ഷങ്ങൾ തട്ടിയ മൂന്ന് സി.പി.എമ്മുകാര്‍ക്കെതിരെ കേസ്

എ.ഐ.വൈ.എഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാംലാലാണ് പരാതി നല്‍കിയത്

കായംകുളം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കാനെന്ന പേരില്‍ ബിരിയാണി ചലഞ്ച് നടത്തി ഒരു ലക്ഷത്തിലേറെ തട്ടിയ മൂന്ന് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്.

‘വയനാടിന് ഒരു കൈത്താങ്ങ്’ എന്ന പേരില്‍ തണല്‍ ജനകീയ കൂട്ടായ്മയുടെ ബാനറിൽ നടത്തിയ ചലഞ്ചിലൂടെ 1.20 ലക്ഷം രൂപ തട്ടിച്ചെന്നാണ് കേസ്. സി.പി.എം മുൻ ലോക്കല്‍ കമ്മിറ്റി അംഗം സിബി ശിവരാജൻ, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്‍റ് അമല്‍ രാജ്, സി.പി.എം തട്ടക്കാട്ട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ എന്നിവർക്കെതിരെയാണ് കേസ്. എ.ഐ.വൈ.എഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാംലാലാണ് പരാതി നല്‍കിയത്. മൂവരും സംഘടനയുടെ രക്ഷാധികരികളായാണ് പ്രവർത്തിച്ചത്.

READ ALSO: ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി 62-കാരൻ: കൊല്ലപ്പെട്ടത് 35 പേര്‍

കഴിഞ്ഞ സെപ്റ്റംബർ ഒന്നിനായിരുന്നു ബിരിയാണി ഫെസ്റ്റ്. 100 രൂപ നിരക്കില്‍ 1200 ബിരിയാണിയാണ് വിറ്റഴിച്ചത്. കൂടാതെ സംഭാവന ഇനത്തിലും മറ്റുമായി സാമ്ബത്തിക സമാഹാരണം നടത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍, തുക സർക്കാരിലേക്ക് അടക്കുകയോ, കണക്ക് വെളിപ്പെടുത്തുകയോ ചെയ്തില്ല. ഇതേ തുടർന്നാണ് പരാതി ലഭിച്ചതും കേസെടുത്തതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button