KeralaLatest NewsNews

സുരേഷ് ഗോപി പുണ്യം ചെയ്ത മനുഷ്യൻ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ആഗ്രഹമില്ല: നടൻ ദേവൻ

സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിന് ഞാൻ പങ്കെടുത്തില്ല

നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയെ കുറിച്ച് നടൻ ദേവൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. സുരേഷ് ഗോപി പുണ്യം ചെയ്ത മനുഷ്യനാണെന്ന് തുറന്നുപറഞ്ഞ് ദേവൻ. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി എത്തിയത് അദ്ദേഹത്തിന്റെ ഭാഗ്യമാണെന്നും ദേവൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ദേവൻ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

read also: അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന രണ്ടാനച്ഛന് വധശിക്ഷ : പെൺകുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിന് ഞാൻ പങ്കെടുത്തില്ല. ആ ദിവസം തന്നെ കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ ബിജെപിയുടെ കേരളത്തില്‍ നിന്നുളള ഭാരവാഹികള്‍ വേണമായിരുന്നു. കുറഞ്ഞ സമയമുളളതുകൊണ്ട് പോകാൻ പറ്റിയില്ല. തിരുവനന്തപുരത്ത് സംഘടിപ്പിച്ച റിസപ്ഷന് പോയി. സുരേഷ് വളരെ സെന്റിമെന്റലായ വ്യക്തിയാണ്. അതുകൊണ്ട് തന്നെ മകളുടെ വിവാഹത്തില്‍ അയാളുടെ സന്തോഷം വലുതായിരുന്നു. മക്കള്‍ സുരേഷിന്റെ ജീവനാണ്. നൻമ നിറഞ്ഞയാളാണ് സുരേഷ്ഗോപി.

കേരളത്തില്‍ ബിജെപിയുടെ നിരവധി വമ്ബൻമാരായ നേതാക്കളുണ്ട്. പക്ഷെ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിനാണ് പ്രധാനമന്ത്രി പങ്കെടുത്തത്. അത് സുരേഷിന്റെ പുണ്യമാണ്. സുരേഷില്‍ അദ്ദേഹം എന്തോ നന്മ കണ്ടതുകൊണ്ടാണ് വിവാഹത്തിന് വന്നത്.

രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും ദേവൻ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു. ‘തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഞാൻ പാകമായിട്ടില്ല. അവസരം വന്നിരുന്നു. ഞാൻ ബഹുമാനപൂർവം നിരസിച്ചു. 370 ഓളം സിനിമകള്‍ ചെയ്തു. അതില്‍ കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തത്. സീരിയലില്‍ ഇപ്പോള്‍ അഞ്ച് പെണ്‍കുട്ടികളുളള അച്ഛന്റെ വേഷമാണ് ചെയ്യുന്നത്. ഇത് പൊതുജനങ്ങളെ ഒരുപാട് സ്വാധീച്ചിട്ടുണ്ട്. ഇത് എന്റെ രാഷ്ട്രീയ ഭാവിയെ സഹായിക്കും. അമ്മമാരുടെയും സഹോദരിമാരുടെയും ഇഷ്ടം കൂടുകയാണ്. രാഷ്ട്രീയത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ ജനങ്ങള്‍ തന്നെ നമ്മളെ ആവശ്യപ്പെടും. പെട്ടെന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ആഗ്രഹമില്ല’-നടൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button